ഫുഡ്പാണ്ട 300 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: December 31, 2015

Foodpanda-Big

ന്യൂഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ ഫുഡ്പാണ്ട ഓട്ടോമേഷന്റെ ഭാഗമായി 300 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മൊത്തം ജീവനക്കാരുടെ 15 ശതമാനം വരുമിത്.

സാങ്കേതിക മുന്നേറ്റം അനിവാര്യമായ സാഹചര്യത്തിലാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ഫുഡ്പാണ്ട സിഇഒ സൗരഭ് കൊച്ചാർ പറഞ്ഞു. ഇന്ത്യയിലെ 200 ലേറെ നഗരങ്ങളിലെ 12,000 ൽപ്പരം റെസ്‌റ്റോറന്റുകളാണ് ഫുഡ്പാണ്ടയുടെ മെനുലിസ്റ്റിലുള്ളത്.