ഡ്യൂഷെ ബാങ്ക് 23,000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: September 15, 2015

Deutsche-Bank-Big

ഫ്രാങ്ക്ഫർട്ട് : ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡ്യൂഷെ ബാങ്ക് 23,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ചെലവ്ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം 75,000 ആയി കുറയ്ക്കാനാണ് സിഇഒ ജോൺ ക്രയാൻ ലക്ഷ്യമിടുന്നത്.

ടെക്‌നോളജി ആൻഡ് ബാക്ക്ഓഫീസ് ഡിവിഷനിൽ 20,000 പേരും പോസ്റ്റ് ബാങ്കിൽ 15,000 പേരുമാണുള്ളത്. ഈ ഡിവിഷനുകളിൽ നിന്നാണ് പ്രധാനമായും ജീവനക്കാരെ കുറയ്ക്കുന്നത്.ഇറ്റലിയിലെ യൂണിക്രെഡിറ്റ് ഉൾപ്പടെ നിരവധി യൂറോപ്യൻ ബാങ്കുകൾ ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുകയാണ്.