ഷാറൂഖ് ഖാൻ റിലയൻസ് ജിയോ ബ്രാൻഡ് അംബാസഡർ

Posted on: December 24, 2015

Shah-Rukh-Khan-Big-a

മുംബൈ : ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനെ റിലയൻസ് ജിയോ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. റിലയൻസ് ജിയോ ഡിസംബർ 27 ന് 4ജി സർവീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബ്രാൻഡ് അംബാസഡറുടെ നിയമനം.

ആദ്യഘട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാർക്കു മാത്രമാണ് 4ജി ലഭ്യമാക്കുന്നത്. കമേർഷ്യൽ ലോഞ്ചിംഗ് അടുത്ത ഏപ്രിലിൽ നടക്കും. ഷാറൂഖ് ഖാൻ നേരത്തെ ഭാരതി എയർടെൽ ബ്രാൻഡ് അംബാസഡറായിരുന്നു.