ഖത്തർ എയർവേസ് ദോഹ – ഡർബൻ സർവീസ് ആരംഭിച്ചു

Posted on: December 23, 2015

Qatar-Airways-B787-big

ദോഹ : ഖത്തർ എയർവേസ് ദോഹ – ഡർബൻ സർവീസ് (QR 1367) ആരംഭിച്ചു. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമുണ്ടായിരിക്കും.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. രണ്ട് ക്ലാസുകളിലായി 254 സീറ്റുകളുണ്ടാകും. 2022 ലെ കോമൺവെൽത്ത് ഗെയിംസ് ഡർബനിലാണ് അരങ്ങേറുന്നത്.