ഡ്രൈവർ ഉറങ്ങി എയർപോർട്ട് ഷട്ടിൽ ബസ് വിമാനത്തിലിടിച്ചു

Posted on: December 22, 2015

Kolkata-Airport-shuttle-hit

കോൽക്കത്ത : കോൽക്കത്ത വിമാനത്താവളത്തിൽ ജെറ്റ് എയർവേസിന്റെ ഷട്ടിൽ ബസ് എയർ ഇന്ത്യയുടെ വിമാനത്തിൽ ഇടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കോൽക്കത്തയിൽ നിന്ന് അസമിലെ സിൽച്ചറിലേക്ക് പോകാനുള്ള വിമാനത്തിലാണ് ഇന്നു പുലർച്ചെ ബസ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തു വരുന്നു. 48 സീറ്റുകളുള്ള എടിആർ-42 വിമാനത്തിന് സാരമായ കേടുപാടുകളുണ്ടായതിനാൽ ജെറ്റ് എയർവേസ് നഷ്ടപരിഹാരം നൽകേണ്ടി വരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.