ഫാഷൻ റീട്ടെയ്ൽ : 1500 കോടി മുതൽമുടക്കുമെന്ന് കുമാർ മംഗളം ബിർള

Posted on: May 4, 2015

Pantaloons-big

ന്യൂഡൽഹി : ഫാഷൻ റീട്ടെയ്ൽ രംഗത്ത് പ്രതിവർഷം 400-500 കോടി രൂപ വീതം അടുത്ത മൂന്നു വർഷം മുതൽമുടക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള. പുതുതായി രൂപം നൽകിയ ആദിത്യ ബിർള ഫാഷൻ & റീട്ടെയ്‌ലിന്റെ ബാനറിലായിരിക്കും ഇനി വിപണി വളർച്ച.

പാന്റലൂൺസും മധുര ഗാർമെന്റസും സംയോജിപ്പിച്ചാണ് പുതിയ കമ്പനി രൂപീകരിച്ചത്. മധുര ഗാർമെന്റസിന്റെ 250-300 ഔട്ട്‌ലെറ്റുകളും പാന്റലൂൺസിന്റെ 30-35 ഷോപ്പുകളും ഓരോ വർഷവും ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.