ആദിത്യബിർള ഗ്രൂപ്പിന്റെ വരുമാനം 2.5 ലക്ഷം കോടി രൂപ

Posted on: August 31, 2015

Aditya-Birla-Group-Logo-Big

ന്യൂഡൽഹി : ആദിത്യ ബിർള ഗ്രൂപ്പിന്റെ സംയോജിത വരുമാനം 9 ശതമാനം വർധിച്ച് 2.5 ലക്ഷം കോടി രൂപയായതായി ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. വരുമാനത്തിന്റെ പകുതിയും അന്താരാഷ്ട്ര ബിസിനസുകളിൽ നിന്നാണ്.

ഫിനാൻഷ്യൽ സർവീസസ്, ടെലികോം, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ.