പാനസോണിക് ഇന്ത്യ ഓണം ഓഫർ

Posted on: August 9, 2014

Panasonic-Logo

ഓണാഘോഷത്തോടനുബന്ധിച്ച് പാനസോണിക് ഇന്ത്യ കേരളത്തിലെ ഉപയോക്താക്കൾക്കായി പ്രത്യേക സ്‌കീമുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ പത്തുവരെ ഇവ പ്രാബല്യത്തിലുണ്ടാകും. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ തുടങ്ങിയവ വാങ്ങുന്നവർക്ക് ഉപയോഗപ്രദമായ ഉത്പന്നങ്ങളായിരിക്കും സമ്മാനമായി നൽകുക.

വാങ്ങുന്ന ടെലിവിഷൻ മോഡലുകൾക്കനുസരിച്ച് ബെനറ്റൺ ബാഗ്, ട്രോളി ബാഗ്, അഡീഷണൽ വാറന്റി, ത്രീഡി ബ്ലുറേ പ്ലേയർ, വിയൊരാ ടച്ച് പാഡ് കൺട്രോളർ, ത്രീഡി ഐ വെയറിന്റെ നാലു യൂണിറ്റുകൾ, ആകർഷകമായ ഫിനാൻസ് സ്‌കീമുകൾ തുടങ്ങിയവയും ഡയറക്ട് കൂൾ റഫ്രിജറേറ്ററിനൊപ്പം മാജിക് ബൗൾ സെറ്റ്, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററിനൊപ്പം ബ്രൂ കോഫി ഗിഫ്റ്റ് പാക്ക് തുടങ്ങിയ വൈവിധ്യമാർന്ന സമ്മാനങ്ങളാണ് പാനസോണിക് അവതരിപ്പിച്ചിട്ടുള്ളത്.

ഓണത്തിന് സന്തുഷ്ടരായ ഉപയോക്താക്കളെ വർധിപ്പിച്ചു കേരളത്തിലെ വിപണിവിഹിതം 15 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുകയാണെന്നും പാനസോണിക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ പറഞ്ഞു. 150 കോടി വിറ്റുവരവാണ് ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടുവർഷത്തെ വിജയകരമായ ഉത്സവകാല അനുഭവാടിസ്ഥാനത്തിൽ
കമ്പനി പുതിയ ഓഫറുകൾ ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് പാനസോണിക് ഇന്ത്യ കൺസ്യൂമർ പ്രോഡക്ട് ഡിവിഷൻ കേരള – കർണാടക റീജിയണൽ മാനേജർ എൻ.ജി. മനോജ് പറഞ്ഞു.