എയർ പെഗാസസ് ഗ്രാൻഡ് ഇയർ എൻഡ് സെയിൽ

Posted on: December 4, 2015

Air-Pegasus-Grand-Year-end-

ബംഗലുരു : എയർ പെഗാസസ് ഗ്രാൻഡ് ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. സെയിലിന്റെ ഭാഗമായ സിംഗിൾ ഫെയറിൽ വ്യക്തികൾക്ക് എയർ പെഗാസസ് ഡെസ്റ്റിനേഷനുകളിലേക്ക് 2015 രൂപയും കപ്പിൾ ഫെയറിൽ രണ്ട് പേർക്ക് റൗണ്ട് ട്രിപ്പിൽ 500 രൂപ ഡിസ്‌ക്കൗണ്ടും, ഫാമിലി ഫെയറിൽ നാല് പേർക്ക് റൗണ്ട് ട്രിപ്പിന് 1,000 രൂപ ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഓഫർ പ്രകാരം ഡിസംബർ 5 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രകൾ ഈ മാസം പൂർത്തിയാക്കണം. നിലവിൽ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരം, ചെന്നൈ, ഹുബ്ലി, മധുര, മംഗലാപുരം, കടപ്പാ എന്നിവിടങ്ങളിലേക്കാണ് എയർ പെഗാസസ് സർവീസുള്ളത്.