അശോക് ലേലാൻഡിന് 3600 വാഹനങ്ങൾക്കുള്ള കരാർ

Posted on: December 1, 2015

Ashok-Leyland-Bus-big

കൊച്ചി : അശോക് ലേലാൻഡ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റ് ഗവണ്മെന്റിന് 3600 വാഹനങ്ങൾ നല്കുവാൻ കരാർ വച്ചു. ഇരുന്നൂറ് ദശലക്ഷം ഡോളറിന്റേതാണ് (1340 കോടി രൂപ) കരാർ. എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ കരാറിനു വായ്പ നല്കുന്നത്. ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന ഈ കരാർ അടുത്ത 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

ഐവറികോസ്റ്റ് ഗവണ്മെന്റ് അശോക് ലേലാൻഡിന്റെ ഉത്പന്നങ്ങൾ തെരഞ്ഞെടുത്തതിൽ തങ്ങൾ അഭിമാനം കൊള്ളുന്നുവെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ ദസരി പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിൽ കൂടുതൽ വളർച്ച നേടാൻ ഈ കരാർ കമ്പനിയെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.