ഫോർഡ് ആസ്പയർ വില്പന 15,000 പിന്നിട്ടു

Posted on: November 27, 2015

Ford-Figo-Aspire-Big-a

മുംബൈ : ഫോർഡ് ആസ്പയറിന്റെ വില്പന 15,000 യൂണിറ്റുകൾ പിന്നിട്ടു. ഈ വർഷം ഓഗസ്റ്റിലാണ് ആസ്പയർ ലോഞ്ച് ചെയ്തത്. ഗുജറാത്തിലെ സനന്ദ് പ്ലാന്റിലാണ് ആസ്പയർ നിർമ്മിക്കുന്നത്.

ഒക് ടോബറിൽ ഫോർഡിന്റെ മൊത്തം വില്പന 10,008 യൂണിറ്റുകളായിരുന്നു. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 49 ശതമാനം (6,723 യൂണിറ്റ്) വളർച്ചയാണ് കൈവരിച്ചത്. വില്പനയുടെ 30 ശതമാനം ആസ്പയറിന്റെയും 30-33 ശതമാനം ഇക്കോ സ്‌പോർട്ടിന്റെയും സംഭാവനയാണെന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം പറഞ്ഞു.