എക്‌സ്പ്രസ് മണി സോപോ പുറത്തിറക്കി

Posted on: November 25, 2015

Xpress-money-Logo-Big

കൊച്ചി : ഫേസ് ബുക്ക്, ട്വിറ്റർ, വാട്‌സാപ്, വി-ചാറ്റ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ കൂടി രാജ്യാന്തരതലത്തിൽ പണം കൈമാറാനുള്ള മണി ട്രാൻസ്ഫർ ആപ് സോപോ (XOPO) എക്‌സ്പ്രസ് മണി പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന അതേ ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണ് സോപോ. ഇത് ഇടപാടുകാർക്കു പുതിയ അനുഭവം പ്രധാനം ചെയ്യുന്നു.

എക്‌സ്പ്രസ് മണിയും സാമൂഹ്യമാധ്യമങ്ങളിൽ കൂടി പണം കൈമാറ്റം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോം തയാറാക്കുന്ന ഫാസ്റ്റാകാഷ് കമ്പനിയും സംയുക്തമായാണ് സോപോ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ രാജ്യാന്തര പണം കൈമാറ്റ സേവന പ്ലാറ്റ്‌ഫോമാണിത്. ഈ ആപ്ലിിക്കേഷൻ വഴിയുള്ള ഓരോ ഇടപാടിനും ഓരോ ടോക്കനൈസ്ഡ് ലിങ്ക് ഫാസ്റ്റാ ലിങ്ക് സൃഷ്ടിച്ചാണ് പണം ട്രാൻസ്ഫർ ചെയ്യുന്നത്. ഇന്ത്യയിലെ ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൾ ഉടനേ ഈ ആപ് ലഭ്യമാക്കും.

വിദേശത്തുള്ള ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഇന്ത്യയിൽ വസിക്കുന്നവർ പണം സ്വീകരിക്കുന്ന രീതിയിൽ വിപ്ലവരകരമായ മാറ്റമാണ് സോപോ വരുത്തുവാൻ പോകുന്നതെന്ന് എക്‌സ്പ്രസ് മണി ചീഫ് ഓപറേറ്റിംഗ് ഓഫീസർ സുധേഷ് ഗിരിയാൻ അഭിപ്രായപ്പെട്ടു.