എക്‌സ്പ്രസ് മണി – മുത്തൂറ്റ് ഫിൻകോർപ് ഓണസമ്മാനപദ്ധതി

Posted on: August 7, 2015

Xpress-Money-Logo-Big

കൊച്ചി: എക്‌സ്പ്രസ് മണി മുത്തൂറ്റ് ഫിൻകോർപുമായി ചേർന്നു കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഉത്സവകാല സമ്മാന പദ്ധതി ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണത്തോടനുബന്ധിച്ചാണ് സ്‌പെഷൽ പ്രമോഷൻ പദ്ധതി ആരംഭിച്ചിട്ടുളളത്. ഓഗസ്റ്റ് 31 വരെയാണ് സമ്മാന പദ്ധതി.

സമ്മാനമായി ദിവസവും ഓരോ മൊബൈൽഫോൺ നറുക്കെടുപ്പിലൂടെ നല്കുന്നു. കൂടാതെ സമ്മാന പദ്ധതി കാലയളവിൽ ഇടപാടു നടത്തിയ യോഗ്യരായ എല്ലാവരേയും ഉൾപ്പെടുത്തി നടത്തുന്ന ബംമ്പർ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് 10 ഗ്രാം സ്വർണവും സമ്മാനമായി നല്കും.

പ്രമോഷൻ കാലയളവിൽ മുത്തൂറ്റ് ഫിൻ കോർപ്പിന്റെ കേരളത്തിലെ 992 ശാഖകൾ വഴി എക്‌സ്പ്രസ് മണിയിലൂടെ പണം സ്വീകരിക്കുന്ന ഉപയോക്താക്കൾ ഓട്ടോമാറ്റിക്കായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനു യോഗ്യത നേടുന്നു. ഇതോടെ ഉപയോക്താക്കൾക്ക് മൊബൈൽ ഫോൺ നേടുവാനുളള സാധ്യത തെളിയുന്നു. ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നതെന്ന് എക്‌സ്പ്രസ് മണി ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് അശ്വിൻ ഗെദാം പറഞ്ഞു.

ആവേശകരമായ ഈ പ്രമോഷൻ പദ്ധതിയിൽ പങ്കാളികളാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.