എക്‌സ്പ്രസ് മണി റംസാൻ ഓഫർ

Posted on: June 17, 2015

Xpress-Money-big

കൊച്ചി : എക്‌സ്പ്രസ് മണി മുത്തൂറ്റ് ഫിൻ കോർപുമായി സഹകരിച്ച് റംസാൻ മാസത്തിൽ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 18 മുതൽ ജൂലൈ 17 വരെ കേരളത്തിലുള്ള മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലേക്ക് എക്‌സ്പ്രസ് മണിയിലൂടെ അടക്കുന്ന പണം സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ അർഹത ലഭിക്കും.

രണ്ടാഴ്ച കൂടുമ്പോൾ നടക്കുന്ന ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെ ഓരോ ദിവസവും ഓരോ മൊബൈൽ ഫോണുകൾ വീതമെന്ന നിലയിൽ 26 മൊബൈൽ ഫോണുകൾ സമ്മാനമായി നൽകും. ഇതിനു പുറമെ മെഗാ സമ്മാനമായി ഒരു ഉപഭോക്താവിന് പത്തു ഗ്രാം സ്വർണ നാണയവും നൽകുമെന്ന് എക്‌സ്പ്രസ് മണിയുടെ ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് അശ്വിൻ ഗെദം ചൂണ്ടിക്കാട്ടി.

എക്‌സ്പ്രസ് മണിയുമായി റംസാൻ ഓഫറിൽ സഹകരിക്കുന്നതിൽ തങ്ങൾക്കേറെ ആഹ്ലാദമുണ്ടെന്ന് മൂത്തൂറ്റ് ഫിൻകോർപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.