കല്യാൺ ജ്വവല്ലേഴ്‌സ് ബെന്റലി കാർ സെർബിയക്കാരന്

Posted on: November 25, 2015

Kalyan-Jewellers-Bentley-Ra

ദുബായ് : കല്യാൺ ജ്വവല്ലേഴ്‌സ് ബെന്റലി കാർ നറുക്കെടുപ്പിൽ സെർബിയൻ സ്വദേശി സ്റ്റെഫാൻ ചെബ്ലി വിജയിയായി. ഗ്ലോബൽ വില്ലേജിലെ കല്യാൺ താജ്മഹൽ ഷോറൂമിൽ നടന്ന നറുക്കെടുപ്പിൽ ദുബായ് സാമ്പത്തിക വികസന വകുപ്പ് മേധാവി ഫതല്ല അഹ്മദ് ഫതല്ല വിജയിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹംസ മുസ്തഫ മുഹമ്മദലി, കല്യാൺ ഓവർസീസ് ഓപറേഷൻസ് ഹെഡ് എൻ. ആർ. വെങ്കട്ടരാമൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

8,76,000 ദിർഹംസ് വില വരുന്ന ബെന്റലി കാറുകൾ യുഎഇയിലും കുവൈറ്റിലും ഓരോന്നും വീതം സമ്മാനമായി നൽകുന്ന ആദ്യ ജ്വല്ലറി ഷോറൂമാണ് കല്യാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്നും ഉപഭോക്താക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന ഒട്ടേറെ പദ്ധതികളുമായി കല്യാൺ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ സ്റ്റെഫാൻ ചെബ്ലിക്ക് ബെന്റലി ഫ്‌ളൈയിംഗ് സ്പർ സമ്മാനിക്കും. കല്യാൺ ഷോറൂമുകളിൽ നിന്ന് 1000 ദിർഹമിന് മേൽ ആഭരണങ്ങൾ വാങ്ങിയർക്കു ലഭിച്ച കൂപ്പൺ മുഖേനയായിരുന്നു മത്സരം. 800 ദിർഹം വിലവരുന്ന വജ്രാഭരണങ്ങൾ സമ്മാനമായി നൽകുന്ന സ്‌ക്രാച്ച് ആൻഡ് വിൻ മത്സരവും ഇതോടൊപ്പം നടന്നിരുന്നു.