ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: November 22, 2015

GoAir-Happy-Tuesday's'-offe

മുംബൈ : ഗോ എയർ 691 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ -ഗോ എക്‌സ്‌പ്ലോർ പ്രഖ്യാപിച്ചു. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കാണിത്. നവംബർ 24 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2016 ജനുവരി മുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി.

ഹാപ്പി ട്യൂസ്‌ഡേ ഓഫർ പ്രകാരം നവംബർ 24 മുതൽ ഡിസംബർ 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബേസ് ഫെയറിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ബുക്കിംഗ് കാലയളവിലെ ചൊവ്വാഴ്ചകളിൽ മാത്രമെ യാത്രചെയ്യാനാവു.