ഐശ്വര്യറായ് ദുബായിൽ താമസത്തിന് എത്തുന്നു

Posted on: November 20, 2015

Aishwarya-Rai--Big-a

ദുബായ് : ബോളിവുഡ് താരറാണി ഐശ്വര്യറായ് അടുത്ത വർഷം ആദ്യം ദുബായിൽ താമസത്തിന് എത്തുന്നു. ദുബായ് സാങ്ച്വറി ഫാൾസിലെ വില്ലയിലാണ് ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കുമൊപ്പം ഐശ്വര്യ താമസം തുടങ്ങുന്നത്. ബച്ചൻ കുടുംബം പൂർണമായും മുംബൈയിൽ നിന്ന് താമസം മാറ്റുമോയെന്ന കാര്യം വ്യക്തമല്ല. രണ്ട് വർഷം മുമ്പാണ് ദുബായിൽ വില്ല വാങ്ങാനുള്ള തീരുമാനം ഐശ്വര്യയും അഭിഷേകും കൈക്കൊണ്ടത്. വില്ലയുടെ ഇന്റീരിയർ ഡിസൈനിംഗിന് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ഐശ്വര്യ റായ് നേരത്തെ ദുബായ് സന്ദർശിച്ചിരുന്നു.

നിർമാണം പൂർത്തിയായി വരുന്ന ആഡംബര വില്ലയുടെ താക്കോൽ കൈമാറ്റം 2016 ആദ്യ ക്വാർട്ടറിൽ ഉണ്ടാവുമെന്ന് നിർമാതാക്കളായ ഷെയ്ഖ് ഹോൾഡിംഗ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 97 വില്ലകളാണ് സാങ്ച്വറി ഫാൾസിലുള്ളത്. 1,119 ഹെക്ടറിൽ പരന്നു കിടക്കുന്ന ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിന്റെ ഭാഗമാണ് സാങ്ച്വറി ഫാൾസ്.

Sanctuary-Falls-Villas

ദുബായ് മറീന, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് എക്‌സ്‌പോ 2020 എന്നിവയുടെ സാമീപ്യമാണ് ദുബായ് റിയൽഎസ്റ്റേറ്റ് രംഗത്ത് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിന്റെ ഡിമാൻഡ് ഉയർത്തുന്നത്.