ഇന്‍ ടു ദ ഷാഡോസിലെ അഭിഷേക് ബച്ചന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി

Posted on: June 19, 2020

മുംബൈ : ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ്  ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. കഴിഞ്ഞയാഴ്ച സീരീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ക്രൈം ത്രില്ലര്‍ ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെ ഡിജറ്റല്‍ സ്‌ക്രീനിലെ രംഗപ്രവേശം കൂടിയാണ്. കബീര്‍ സാവന്ത് എന്ന സീനിയര്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ അമിത് സാഥ് വീണ്ടുമെത്തുന്നു.

2020 ജൂലൈ 10 ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ആമസോണ്‍ ഒറിജിനലില്‍ പ്രമുഖ താരങ്ങളായ നിത്യ മേനോന്‍, സയ്യാമി ഖേര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ആമസോണ്‍ പ്രൈം വീഡിയോയി 200 ലധികം രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ഭൂപ്രദേശങ്ങളിലും എക്‌സ്‌ക്ലൂസീവായി റിലീസ് ചെയ്യും.

കുട്ടിയെ കാണാതാകുന്നതുമായി ബന്ധപ്പെട്ട ലഘുലേഖയ്‌ക്കൊപ്പം വൈകാരിക ഭാവങ്ങളോടെ നില്‍ക്കുന്ന അഭിഷേക് ബച്ചന്റെ ഫസ്റ്റ് ലുക്ക് നിഗൂഢവും തീവ്രവുമായ മൂഡ് പ്രതിഫലിപ്പിക്കുന്നതാണ്. പെര്‍ഫെക്ട് വേഷവിധാനങ്ങളോടെയെത്തിയിരിക്കുന്ന അഭിഷേകിന്റെ ലുക്ക് നിഗൂഢത നിറഞ്ഞതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്.

സീരീസിന്റെ റിലീസിംഗ് തീയതി കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ, ആമസോണ്‍ ഒറിജിനല്‍ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിലൂടെ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നതിന്റെ ആവേശം യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. പരിപാടിയുടെ അവതരണ തീയതി പ്രഖ്യാപിച്ചതിനു ശേഷം പ്രേക്ഷകരില്‍ നിന്നു ലഭിച്ച സ്‌നേഹവും പിന്തുണയും പുതിയ പ്രേക്ഷകരുമായി ഇടപെടുന്നതിന് നിരന്തരമായി മാറ്റങ്ങള്‍ക്കു വിധേയമാകണമെന്ന തന്റെ വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്.

ആവേശം ജനിപ്പിക്കുന്ന, ഈ വിഭാഗത്തെ നിര്‍വചിക്കാവുന്ന കണ്ടന്റിന് ഉത്തമ ഉദാഹരണമായ ഒരു സീരീസി അഭിനയിച്ചുകൊണ്ട് ഡിജിറ്റ സീരീസ് രംഗത്ത് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ കണ്ടന്റ് നമ്മുടെ സൗകര്യമനുസരിച്ച് ഓരോരുത്തര്‍ക്കും കാണാവുന്നതുമാണ്. ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ് ലോകത്തിനു മുന്നില്‍ ചുരുള്‍ നിവര്‍ത്തുന്ന വരും ദിനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച സീരീസ് മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് കൈയടക്കത്തോടെ ഷോയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2020 ജൂലൈ ഒന്നിനാണ് ഷോയുടെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.