എസ് ബി ടി വിദേശനാണ്യ നിക്ഷേപപലിശ പരിഷ്‌കരിച്ചു

Posted on: August 2, 2014

Sbt-Logo-s

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ പരിഷ്‌കരിച്ചു. അമേരിക്കൻ ഡോളറിലുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ വാർഷിക പലിശനിരക്ക് 1.36 ശതമാനം പലിശ ലഭിക്കും.

രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ 1.76, മൂന്നു വർഷം മുതൽ നാല് വർഷത്തിൽ താഴെ വരെ 3.21 ഉം നാലു വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെ 3.61 ഉം അഞ്ചു വർഷത്തിന് 3.90 ശതമാനവുമായിരിക്കും പലിശ.