എസ് ബി ടി വിദേശനാണ്യ കാലാവധി നിക്ഷേപ പലിശനിരക്ക് പുതുക്കി

Posted on: October 11, 2014

Sbt-Logo-s

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. ഒക്ടോബർ ഒന്നു മുതൽ പരിഷ്‌കരിച്ച പലിശനിരക്കുകൾ നിലവിൽ വന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെവരെ കാലാവധിയിൽ പലിശനിരക്ക് 1.38 %, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ 1.82 %, മൂന്നു വർഷം മുതൽ നാല് വർഷത്തിൽ താഴെ വരെ 3.29 %ം, നാലു വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെ 3.69 %, അഞ്ചു വർഷത്തിന് 3.96 ശതമാനം എന്നിങ്ങനെയായിരിക്കും.

മേൽപ്പറഞ്ഞ കാലാവധികൾക്കുള്ള വാർഷിക പലിശനിരക്ക് പൗണ്ട് സ്റ്റെർലിങ്ങ് നിക്ഷേപങ്ങൾക്ക് യഥാക്രമം 1.80 %, 2.28 %, 3.61 %, 3.85 % , 4.03 %, ശതമാനവും യൂറോ നിക്ഷേപങ്ങൾക്ക് 1.19 %, 1.20 %, 2.26 %, 2.34 %, 2.47 ശതമാനം എന്നിങ്ങനെയും ആയിരിക്കും.

ആർഎഫ്‌സി നിക്ഷേപ വാർഷിക പലിശനിരക്ക് ആറു മാസം മുതൽ ഒരുവർഷത്തിൽ താഴെ വരെ ഒരു ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ 1.38 %, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ 1.82 %, മൂന്നു വർഷത്തിന് 3.29 ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.