എസ്. ആദികേശവൻ എസ് ബി ടി ചീഫ് ജനറൽ മാനേജർ

Posted on: December 14, 2014

SBT-S.-Adiikesavan-Big

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ വാണിജ്യ ബാങ്കിംഗ് വിഭാഗത്തിൽ ചീഫ് ജനറൽ മാനേജരായി എസ്. ആദികേശവൻ ചുമതലയേറ്റു. എസ് ബി ടി യിൽ പ്രൊബേഷനറി ഓഫീസറായി 1985 ൽ പ്രവേശിച്ച അദ്ദേഹം മർച്ചന്റ് ബാങ്കിംഗ്, വിദേശനാണ്യ വിനിമയം, കോർപറേറ്റ് വായ്പ, റീട്ടെയിൽ ബാങ്കിംഗ് തുടങ്ങി വിഭിന്ന മേഖലകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂർ ശാഖയിൽ നാലു വർഷ സേവനകാലത്തു വ്യാപാര വായ്പാബാങ്കിംഗ്, സിൻഡിക്കേറ്റഡ് വായ്പകൾ, അന്താരാഷ്ട്ര ബാങ്കിംഗ് എന്നിവയിലും പ്രാഗത്ഭ്യം കൈവരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിൽ വായ്പാ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയിൽ ന്യൂഡൽഹി റീട്ടെയിൽ ബാങ്കിംഗ് ശൃംഖല ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ തിരുവനന്തപുരം സ്വദേശിയാണ്.