ഖത്തർ എയർവേസ് എ-380 നിയോ വാങ്ങാൻ ഒരുങ്ങുന്നു

Posted on: November 8, 2015

Qatar-Airways-Akbar-Al-Bake

ദുബായ് : ഖത്തർ എയർവേസ് പരിഷ്‌കരിച്ച എയർബസ് എ-380 നിയോ വിമാനങ്ങൾ വാങ്ങാൻ ആലോചിക്കുന്നു. കൂടുതൽ റേഞ്ച്, സീറ്റിംഗ് കപ്പാസിറ്റി, ഇന്ധനക്ഷമത എന്നിവയാണ് എയർബസ് എ-380 നിയോ വിമാനങ്ങളുടെ സവിശേഷത.

ദുബായ് എയർ ഷോയോട് അനുബന്ധിച്ച് ഖത്തർ എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ എയർബസ് അധികൃതരുമായി ഇതുസംബന്ധിച്ച ചർച്ച നടത്തി.