രത്തൻ ടാറ്റാ സാബ്‌സി ടെക്‌നോളജീസിൽ നിക്ഷേപം നടത്തി

Posted on: November 4, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ സിലിക്കൺ വാലിയിലെ സാബ്‌സി ടെക്‌നോളജീസിൽ നിക്ഷേപം നടത്തി. മുതൽമുടക്ക് വെളിപ്പെടുത്തിയിട്ടില്ല. ഹോട്ട് മെയിൽ സ്ഥാപകൻ സബീർ ഭാട്യയാണ് ക്ലൗഡ് ടെലിഫോണി കമ്പനിയായ സാബ്‌സിക്ക് തുടക്കം കുറിച്ചത്.

ടെലികോം മേഖലയിൽ സാബ്‌സിക്ക് നിരവധി പേറ്റന്റുകളുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാബ്‌സി ഉൾപ്പടെ 17 സംരംഭങ്ങളിൽ രത്തൻ ടാറ്റാ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.