ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: October 31, 2015

GoAir-710-Ticket-Offer-Big

മുംബൈ : ഗോ എയർ പത്താം വാർഷികം പ്രമാണിച്ച് 710 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ബേസ് ചാർജും ഫ്യുവൽ സർചാർജ്ജും ഈ നിരക്കിൽ ഉൾപ്പെടും.

ഈ ഓഫർ പ്രകാരം 2015 നവംബർ രണ്ടുവരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ഏപ്രിൽ ഒന്നു മുതൽ 2016 ഒക്‌ടോബർ 10 വരെയാണ് യാത്രാകാലാവധി.