സഞ്ജീവ് കപൂർ സ്‌പൈസ്‌ജെറ്റ് വിട്ടു

Posted on: October 29, 2015

Sanjiv-Kapoor-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ കമ്പനി വിട്ടു. 2013 നവംബറിലാണ് സഞ്ജീവ് കപൂർ സ്‌പൈസ്‌ജെറ്റിൽ ചേർന്നത്. അടുത്ത വർഷം നവംബർ വരെ സേവന കാലാവധിയുള്ള സഞ്ജീവ് കപൂർ സ്‌പൈസ്‌ജെറ്റ് വിട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

സ്‌പൈസ്‌ജെറ്റിന്റെ നിയന്ത്രണം ഈ വർഷം ആദ്യം കലാനിധിമാരനിൽ നിന്നും അജയ്‌സിംഗ് ഏറ്റെടുത്തതോടെ സഞ്ജീവ് കപൂറിന്റെ പ്രധാന്യം കുറഞ്ഞു തുടങ്ങിയിരുന്നു.