യുഎഇ എക്‌സ്‌ചേഞ്ചിന് ഐഎസ്ഒ 27001:2013 സർട്ടിഫിക്കേഷൻ

Posted on: October 28, 2015

UAE-Exchange-branch-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ചിന് ഐഎസ്ഒ 27001:2013 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ മണിട്രാൻസ്ഫർ കമ്പനികൂടിയാണ് യുഎഇ എക്‌സ്‌ചേഞ്ച്.

ഐഎസ്ഒ 27001:2013 നിലവാരത്തിൽ കമ്പനിയുടെ ഇൻഫോർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് ( ഐഎസ്എംഎസ്) വീണ്ടും സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐഎസ്എംഎസിന് 2012-ൽ ഐഎസ്ഒ 27001: 2005 സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ഉപഭോക്താക്കളുടേയും വിവരങ്ങൾ കൈകാര്യം ചെയ്യാനും അവ സംരക്ഷിക്കേണ്ടതും ഏറ്റവും അവശ്യമാണ്. ഈ അവസരത്തിൽ ഐഎസ്ഒ 27001:2013 സർട്ടിഫിക്കറ്റ് ലഭിച്ചതിൽ ഞങ്ങൾക്കു സന്തോഷമുണ്ടെന്ന് യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.