14
Tuesday
May 2024
May 2024
മാരുതി ബെലേനോ വിപണിയിൽ
Posted on: October 26, 2015
ന്യൂഡൽഹി : മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് കാറായ ബെലേനോ വിപണിയിൽ അവതരിപ്പിച്ചു. പെട്രോളിന്റെ അഞ്ചും ഡീസലിന്റെ നാലും വേരിയന്റുകളാണുള്ളത്. 4.99 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി) മുതലാണ് പെട്രോൾ മോഡലിന്റെ വില തുടങ്ങുന്നത്. ഡീസൽ മോഡലിന് 6,16,000 രൂപ മുതലാണ്.
ബെലേനോ പെട്രോൾ വേരിയന്റിൽ സുസുക്കി വികസിപ്പിച്ചെടുത്ത 1.2 ലിറ്റർ എൻജിനാണുള്ളത്. മൈലേജ് 21.4 കിലോമീറ്റർ. ഡീസൽ മോഡലിൽ ഫിയറ്റ്-സുസുക്കി വികസിപ്പിച്ചെടുത്ത 1.3 ലിറ്റർ എൻജിൻ, 27.39 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു. നെക്സാ ഷോറൂം വഴിയാണ് വില്പന. പുതിയ ബെലേനോ നാളെ കേരള വിപണിയിൽ അവതരിപ്പിക്കും.
TAGS: Baleno | Maruti Baleno | Maruti Suzuki | Premium Hatchback Cars |
News in this Section