ഹോണ്ട 3879 സിറ്റി സിവിടി തിരിച്ചുവിളിക്കുന്നു

Posted on: October 24, 2015

Honda-City-(CVT)-Big

ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ സിറ്റി സിവിടിയുടെ 3879 കാറുകൾ തിരിച്ചുവിളിക്കുന്നു. കൺട്രോൾ സോഫ്റ്റ്‌വേർ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് ഹോണ്ട വ്യക്തമാക്കി.

2014 ഫെബ്രുവരി – നവംബർ കാലയളവിൽ നിർമ്മിച്ച കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. രാജ്യമെമ്പാടുമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ സോഫ്റ്റ് വേർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്തു നൽകുമെന്ന് കമ്പനി വ്യക്തമാക്കി.