എയർ ഫ്രാൻസ് 2,900 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: October 2, 2015

Air-France-A-380--Big

പാരീസ് : എയർ ഫ്രാൻസ് 2,900 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. പ്രവർത്തനമികവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.

എയർ ഫ്രാൻസ് – കെഎൽഎം 300 പൈലറ്റുമാരെയും 700 സ്റ്റുവാർഡ്‌സിനെയും 1,900 ഗ്രൗണ്ട് സ്റ്റാഫിനെയും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.