വിവോ ഗ്രേറ്റർ നോയിഡ പ്ലാന്റ് ഈ മാസം തുറക്കും

Posted on: October 18, 2015

VIVO--Smartphones-Big

ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ ഗ്രേറ്റർ നോയിഡയിൽ സ്ഥാപിക്കുന്ന പ്ലാന്റ് ഈ മാസം അവസാനം തുറക്കും. 125 കോടി രൂപ മുതൽമുടക്കിയാണ് അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ഇന്ത്യയിലെ 100 നഗരങ്ങളിലായി 10,000 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് വിവോയ്ക്കുള്ളത്. അടുത്ത വർഷം അവസാനത്തോടെ സർവീസ് സെന്ററുകളുടെ എണ്ണം 200 ആയി വർധിപ്പിക്കും. പ്രതിമാസം 10 ലക്ഷം യൂണിറ്റുകളാണ് ശേഷി. ആദ്യഘട്ടത്തിൽ 2200 തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിവോ ഇന്ത്യ സിഇഒ അലക്‌സ് ഫെംഗ് പറഞ്ഞു.