വിവോ 4000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: November 30, 2018

കോൽക്കത്ത : വിവോ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുതൽമുടക്കി രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നു. യുപി ഗവൺമെന്റ് ഗ്രേറ്റർ നോയിഡയിൽ അനുവദിച്ച 169 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

നിലവിൽ ഗ്രേറ്റർ നോയിഡയിൽ 50 ഏക്കർ സ്ഥലത്ത് വിവോയുടെ ആദ്യ പ്ലാന്റ് പ്രവർത്തിക്കുന്നത്. 25 ദശലക്ഷം യൂണിറ്റുകളാണ് ഉത്പാദനശേഷി.

അടുത്ത 12-18 മാസത്തിനുള്ളിൽ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്ന് വിവോ ഇന്ത്യ ഡയറക്ടർ (ബ്രാൻഡ് സ്ട്രാറ്റജി) നിപുൺ മാര്യ പറഞ്ഞു. പുതിയ പ്ലാന്റ് 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

TAGS: Vivo |