ജിയോനി സ്മാർട്ട്‌ഫോൺ 250 എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ തുറക്കും

Posted on: January 17, 2015

Gionee-Pavlion-big

അഹമ്മദാബാദ് : ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ജിയോനി ഈ വർഷം ഇന്ത്യയിൽ 250 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്‌റ്റോറുകൾ തുറക്കും. 25 സ്‌റ്റോറുകൾ ഗുജറാത്തിലായിരിക്കും ആരംഭിക്കുകയെന്ന് ജിയോനി ഇന്ത്യ ഹെഡ് അരവിന്ദ് വോറ പറഞ്ഞു.

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം ആരംഭിക്കാനും ജിയോനിക്കു പരിപാടിയുണ്ട്. 2015 ൽ 2,500 കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രതിദിനം 1,500 സ്മാർട്ട് ഫോണുകളാണ് ജിയോനി ഇന്ത്യയിൽ വിൽക്കുന്നത്. 2,500 റീട്ടെയ്ൽ സ്‌റ്റോറുകളിലേക്കു കൂടി വില്പന വ്യാപിക്കും. ഒപ്പം സർവീസ് സെന്ററുകളുടെ എണ്ണം 700 ൽ നിന്ന് 750 ആയി ഉയർത്തുമെന്നും അരവിന്ദ് വോറ പറഞ്ഞു.