ടി ഹബ് രത്തൻ ടാറ്റാ ഉദ്ഘാടനം ചെയ്യും

Posted on: October 18, 2015

T--Hub-Hyderabad-Big

ഹൈദരാബാദ് : തെലുങ്കാനയിലെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ടി ഹബ് നവംബർ 5 ന് രത്തൻ ടാറ്റാ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 7 ന് നടത്താനിരുന്ന ഉദ്ഘാടനം രത്തൻ ടാറ്റായുടെ അസൗകര്യത്താൽ മാറ്റിവയ്ക്കുകയായിരുന്നു.

ഒന്നാംഘട്ടത്തിൽ 60,000 ചതുരശ്രയടി സ്ഥലത്ത് 400 സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാൻ അവസരമൊരുക്കും. ഐഐടി ഹൈദരാബാദ്, ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ്, നൽസാർ യൂണിവേഴ്‌സിറ്റി ഓഫ് ലോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ടി ഹബ് സ്ഥാപിക്കുന്നത്.