മിന്ത്ര ബിഗ് ബില്യൺ ഡേയ്‌സിൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട്

Posted on: October 11, 2015

Myntra-Big-Billion-Days-Bigകൊച്ചി : മിന്ത്ര 60 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ബിഗ് ബില്യൺ ഡേയ്‌സ് ആഘോഷിക്കുന്നു. ഒക്‌ടോബർ 13 മുതൽ 17 വരെയാണ് ബിഗ് ബില്യൺ ഡേയ്‌സ്. രണ്ടുലക്ഷത്തോളം ഇനങ്ങളാണ് മിന്ത്രയിൽ ഒരുക്കിയിട്ടുള്ളത്. ഓട്ടം-വിന്റർ ശേഖരത്തിലെ സെലക്ട് ഇനങ്ങൾക്ക് സ്‌പെഷ്യൽ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങളുടെ ഈ സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് മേളയായിരിക്കും ഇത്.

മിന്ത്ര ആപ്പിലെ നവാഗതർക്ക് സൗജന്യ ഡെലിവറി, കാഷ്ബാക് തുടങ്ങിയ ഓഫറുകളും ഉണ്ട്. സ്‌പോർട്‌സ്‌വെയർ, ഡെനിംസ്, എത്‌നിക്‌വെയർ, എന്നീ വിഭാഗത്തിൽ മുമ്പെങ്ങും ലഭിക്കാത്ത ഓഫറുകളാണുള്ളത്.

റോഡ്സ്റ്റർ, എച്ച്ആർഎക്‌സ് ഡ്രെസ്‌ബെറി, അനൗക് എന്നീ മിന്ത്ര ഫാഷൻ ബ്രാൻഡുകളുടേയും പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടേയും, പ്യൂമ, അഡിഡാസ്, റീബോക്, ലീ, ജാക് ആൻഡ് ജോൺസ്, വെരോ മോഡാ, വാൻസ്, ഒൺലി, ബിയിംഗ് ഹ്യൂമൻ എന്നീ ബ്രാൻഡുകളുടേയും വിപുലമായ ശേഖരമാണ് മിന്ത്രയിലുള്ളത്.

ബിഗ് ബില്യൺ ഡേയ്‌സ് ഫ്‌ളിപ്കാർട്ടിനൊപ്പമാണ് ആഘോഷിക്കുന്നതെന്ന് മിന്ത്ര സിഇഒ അനന്ത് നാരായണൻ പറഞ്ഞു. തങ്ങളുടെ 12 ദശലക്ഷം ഉപഭോക്താക്കൾ മേളയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 19,000 പിൻകോഡു നഗരങ്ങളിൽ മിന്ത്രയ്ക്ക് സേവന സാന്നിധ്യം ഉണ്ട്.