ടാറ്റാ കലിംഗനഗർ പ്ലാന്റ് അടുത്ത വർഷം ഉത്പാദനം തുടങ്ങും

Posted on: October 4, 2015

TATA-Steel-entrance-Big

മുംബൈ : ടാറ്റാ സ്റ്റീലിന്റെ ഒഡീഷ കലിംഗനഗറിലെ പ്ലാന്റ് അടുത്ത വർഷം പ്രവർത്തനക്ഷമമാകും. 22,000 കോടി രൂപ ഇതേവരെ നിക്ഷേപിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിന് മൊത്തം 25,000 കോടി രൂപയാണ് മുതൽമുടക്ക്.

മൂന്ന് ദശലക്ഷം ടൺ ആണ് വാർഷിക ഉത്പാദന ശേഷി. ഹൈഎൻഡ് ഫഌറ്റ് ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 3,470 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടി ഒഡീഷ ഗവൺമെന്റ് അനുവദിച്ചിട്ടുള്ളത്.