പേടിഎം ലോജിനെക്‌സ്റ്റിൽ നിക്ഷേപം നടത്തി

Posted on: September 23, 2015

Paytm-Logo-Big

മുംബൈ : മൊബൈൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം ലോജിസ്റ്റിക്‌സ് ഡാറ്റാ സ്റ്റാർട്ടപ്പായ ലോജിനെക്‌സ്റ്റിൽ 10 മില്യൺ ഡോളർ (66 കോടി രൂപ) നിക്ഷേപം നടത്തി. പേടിഎം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു ഡസനോളം സ്റ്റാർട്ടപ്പുകളിൽ 150 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ്.

ഇന്ത്യൻ എയ്ഞ്ചൽ നെറ്റ് വർക്ക് പിന്തുണയ്ക്കുന്ന ലോജിനെക്‌സ്റ്റ് കൊറിയർ കമ്പനികളുടെ വിതരണ മികവ് വർധിപ്പിക്കാനുള്ള ബിഗ് ഡാറ്റാ അനലറ്റിക്‌സ് പ്ലാറ്റ്‌ഫോമാണ് അവതരിപ്പിക്കുന്നത്.