ലാകോസ്റ്റ് എയർപോർട്ടുകളിൽ ഔട്ട്‌ലെറ്റ് തുറക്കും

Posted on: September 21, 2015

Lacoste-Outlet-Big

ന്യൂഡൽഹി : ഫ്രഞ്ച് സ്‌പോർട്‌സ് വെയർ ബ്രാൻഡായ ലാകോസ്റ്റ് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുറക്കും. മുംബൈ, ഹൈദരാബാദ് എയർപോർട്ടുകൾ ഉൾപ്പടെ 8 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് ഈ വർഷം ലക്ഷ്യമിടുന്നത്.

ബംഗലുരു എയർപോർട്ടിൽ ലാകോസ്റ്റ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ 18 നഗരങ്ങളിലായി 46 ഔട്ട്‌ലെറ്റുകളാണ് ലാകോസ്റ്റിനുള്ളത്. ഡൽഹിയിലും കൊച്ചിയിലും ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് ലാകോസ്റ്റ് ഡയറക് ടറും സിഇഒയുമായ രാജേഷ് ജയിൻ പറഞ്ഞു.