വേദാന്ത തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

Posted on: September 12, 2018

തിരുവനന്തപുരം : വേദാന്ത ലിമിറ്റഡിലെ തൊഴിലാളികൾ തങ്ങളുടെ ഒരു ദിസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തൊഴിലാകളികളുടെ സംഭാവനയ്ക്ക് സമാനമായ തുക കമ്പനിയും നൽകി. വേദാന്തയുടെ യൂണിറ്റായ സ്റ്റർലൈറ്റിന്റെ വൈസ് പ്രസിഡന്റ് സി മുരുകേശ്വരൻ വ്യവസായ മന്ത്രി ഇ പി ജയരാജന് ചെക്ക് കൈമാറി. വേദാന്ത ജനറൽ മാനേജർമാരായ പ്രദീപ് നായർ, എം. വിശ്വനാഥൻ, എച്ച് ആർ മേധാവി ക്യാപ്റ്റൻ സോണിക മുരളീധരൻ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കാനും പിന്തുണ നൽകി അവരെ പൂർവ സ്ഥിതിയിൽ എത്തിക്കാനുമാണ് കമ്പനി തയാറെടുക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങളിൽ വേദാന്തയിലെ തൊഴിലാളികളുടെ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് സഹായം നൽകുന്നത്. പത്ത് ടണ്ണിലധികം പുനരധിവാസ സാമഗ്രികളാണ് കമ്പനി ദുരിതബാധിതർക്ക് നൽകിയത്. പലചരക്ക്, തുണിത്തരങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സാനിറ്ററി ഉപകരണങ്ങൾ, മരുന്നുകൾ, കുടിവെള്ളം എന്നിവ പത്തനംതിട്ടിയിലെ അരൂരിലെ കലക്ഷൻ പോയിന്റിൽ രണ്ട് ട്രക്കുകളിലായി എത്തിച്ചതായി സി. മുരുകേശ്വരൻ പറഞ്ഞു.