ഐഡിയ കേരളത്തിൽ 1 കോടി ഉപഭോക്താക്കളെ നേടി

Posted on: September 15, 2015

Idea-Cellular-Kerala-I-Core

കൊച്ചി : ഐഡിയ സെല്ലുലർ കേരളത്തിലെ നെറ്റ്‌വർക്കിൽ 1 കോടിയിലധികം ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തു. ഐഡിയ 2016 ന്റെ തുടക്കത്തിൽ കേരളത്തിൽ 4 ജി എൽടിഇ സർവീസുകൾക്ക് തുടക്കമിടാൻ തയ്യാറെടുക്കുകയാണ്. കമ്പനി നടപ്പുധനകാര്യവർഷം 4200 സെൽ സൈറ്റുകൾ കൂട്ടിച്ചേർക്കും. ഇതോടെ മൊത്തം സെൽ സൈറ്റുകൾ 15,000 പിന്നിടുമെന്ന് ഐഡിയ സെല്ലുലർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അംബരീഷ് ജെയിൻ പറഞ്ഞു.

കേരളം ഉൾപ്പെടെ 10 സർവീസ് സർവീസ് മേഖലകളിൽ 4 ജി എൽടിഇ സർവീസുകൾ 2016 മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കും. ഇതിനായി സ്‌പെക്ട്രവും നെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും വേണ്ടി ഞങ്ങൾ മുതൽമുടക്ക് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദശകക്കാലത്തിനുള്ളിൽ 1 കോടിയിൽപ്പരം ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ഐഡിയ സെല്ലുലാർ കേരള ചീഫ് ഓപറേറ്റിംഗ് ഓഫീസർ വിനു വർഗീസ് പറഞ്ഞു. കേരളത്തിലുടനീളം 500 ൽ അധികം എക്‌സ്‌ക്ലൂസീവ് സർവീസ് സെന്ററുകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.