മക് ഡൊണാൾഡ്‌സ് ഇന്ത്യയിൽ 750 കോടി രൂപ മുതൽമുടക്കും

Posted on: September 13, 2015

McDonald-Restaurant-bigന്യൂഡൽഹി : മക് ഡൊണാൾഡ്‌സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 750 കോടി രൂപ മുതൽമുടക്കും. 2020 ആകുമ്പോഴേക്കും 250 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 213 റെസ്റ്റോറന്റുകളാണ് മക് ഡൊണാൾഡ്‌സിന് ഇന്ത്യയിലുള്ളത്.

മക് ഡൊണാൾഡ്‌സ് റെസ്‌റ്റോറന്റുകളിൽ നോൺ കാർബണേറ്റഡ് ഡ്രിങ്ക്‌സിന് ഒപ്പം കാപ്പിയും വിൽക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 45 മക് കഫേകൾ റെസ്റ്റോറന്റുകളോടനുബന്ധിച്ച് തുറന്നിട്ടുണ്ട്. മക് കഫേകളുടെ എണ്ണം 140 ആയി വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.