ഐടിസി തമിഴ്‌നാട്ടിൽ 2,500 കോടി മുതൽമുടക്കും

Posted on: September 10, 2015

ITC-Logo-Bigചെന്നൈ : ഐടിസി തമിഴ്‌നാട്ടിൽ 2,500 കോടി രൂപ മുതൽമുടക്കാൻ ഒരുങ്ങുന്നു. ഭക്ഷ്യസംസ്‌കരണം, ഹോട്ടൽ എന്നീ മേഖലയിലായിരിക്കും നിക്ഷേപം.

ഇപ്പോൾ തിരുച്ചിറപ്പള്ളിയിൽ 800 കോടി രൂപ മുതൽമുടക്കി ഫുഡ്‌പ്രോസസിംഗ് യൂണിറ്റ് സ്ഥാപിച്ചുവരികയാണ്. ബിംഗോ ചിപ്‌സ്, യിപ്പീ നൂഡിൽസ് തുടങ്ങിയവ തമിഴ്‌നാട്ടിൽ ഉത്പാദിപ്പിക്കാൻ ഐടിസി ആലോചിക്കുന്നതായി ചെയർമാൻ വൈ. സി. ദേവേശ്വർ പറഞ്ഞു. രാജ്യത്തെമ്പാടുമായി 25,000 കോടിയുടെ മുതൽമുടക്കിനാണ് ഐടിസി പദ്ധതി തയാറാക്കിയിട്ടുള്ളത്.