രത്തൻ ടാറ്റാ ഐഡിജി വെഞ്ചേഴ്‌സ് മെന്റർ

Posted on: September 9, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ ടെക്‌നോളജി വെഞ്ചർ കാപ്പിറ്റൽ സ്ഥാപനമായ ഐഡിജി വെഞ്ചേഴ്‌സിന്റെ അഡൈ്വസറി ബോർഡിൽ സീനിയർ അഡൈ്വസറായി പ്രവർത്തിക്കും. ഐഡിജിയുടെ ബോർഡ് മീറ്റിംഗുകളിൽ പ്രത്യേക ക്ഷണിതാവും കൂടിയായിരിക്കും.

ഏർലി സ്റ്റേജ് സ്റ്റാർട്ടപ്പുകളിലാണ് ഐഡിജി വെഞ്ചേഴ്‌സ് നിക്ഷേപം നടത്തുന്നത്. 50 കമ്പനികളിലായി 1000 കോടിയുടെ മൂലധനനിക്ഷേപമാണ് ഐഡിജിക്കുള്ളത്. ഫഌപ്കാർട്ട്, യാത്ര, മൻതാൻ സോഫ്റ്റ് വേർ തുടങ്ങിയ കമ്പനികളിൽ ഐഡിജി നിക്ഷേപം നടത്തിയിട്ടുണ്ട്.