രത്തൻ ടാറ്റാ ഹോളഷെഫിൽ നിക്ഷേപം നടത്തി

Posted on: September 2, 2015

Ratan-Tata-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഫുഡ് – ടെക് സ്റ്റാർട്ടപ്പായ ഹോളഷെഫിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം പുറത്തുവിട്ടിട്ടില്ല.

സൗരഭ് സക്‌സേനയും അനിൽ ഗെൽറയും ചേർന്ന് 2014 സെപ്റ്റംബറിലാണ് മുംബൈ ആസ്ഥാനമായി ഹോളഷെഫ് ആരംഭിച്ചത്. 2015 ഫെബ്രുവരിയിൽ 2 കോടിയും ജൂണിൽ 20 കോടിയും ഹോളഷെഫ് സമാഹരിച്ചിരുന്നു.