മാരുതി ഓഗസ്റ്റിൽ വിറ്റഴിച്ചത് 1,17,864 കാറുകൾ

Posted on: September 1, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മാരുതി സുസുക്കി ഓഗസ്റ്റിൽ വിറ്റഴിച്ചത് 1,17,864 കാറുകൾ. 2014 ഓഗസ്റ്റിനേക്കാൾ (1,10,776 കാറുകൾ) 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വില്പന മുൻവർഷം ഇതേകാലയളവിലെ 98,304 യൂണിറ്റുകളിൽ നിന്ന് 8.6 ശതമാനം വർധിച്ച് 1,06,781 യൂണിറ്റുകളായി.

ആൾട്ടോ, വാഗൺആർ എന്നിവയുടെ വില്പന വർധിച്ചു. അതേസമയം സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്‌സ്, ഡിസയർ എന്നിവയുടെ വില്പന കുറഞ്ഞു. പ്രീമിയം ക്രോസ്ഓവർ എസ് – ക്രോസ് ഓഗസ്റ്റിൽ 4500 യൂണിറ്റുകൾ വിറ്റഴിച്ചു.