ജിടെക്‌സ് ഷോപ്പർ ഒക്‌ടോബർ ഒന്നു മുതൽ

Posted on: August 24, 2016

GITEX-Shopper-Bigദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഐടി-ഇലക് ട്രോണിക്‌സ് പ്രദർശനമായ ജിടെക്‌സ് ഷോപ്പർ 2016 ഒക്‌ടോബർ 1 മുതൽ ദുബായിൽ ആരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. വാരാന്ത്യങ്ങളിൽ 35 ദിർഹവും മറ്റ് ദിവസങ്ങളിൽ 30 ദിർഹവുമാണ് പ്രവേശനഫീസ്. അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ജിടെക്‌സ് ഷോപ്പർ 8 ന് സമാപിക്കും.

വിനോദപരിപാടികളും മത്സരങ്ങളും വമ്പൻ ഓഫറുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ജിടെക്‌സ് ഷോപ്പർ ഒരുക്കുന്നത്. ഹോം, കമ്യൂണിക്കേഷൻ, എന്റർടെയ്ൻമെന്റ് വിഭാഗങ്ങളിലായി കൺസ്യൂമർ ഇലക് ട്രോണിക്‌സ് ഉത്പന്നങ്ങളുടെ യുഎഇയിലെ വിപണി ഈ വർഷം 4.58 മില്യൺ ഡോളർ പിന്നിടുമെന്നാണ് വിലയിരുത്തൽ.

TAGS: GITEX Shopper |