എൽ & ടിക്ക് ഖത്തറിൽ നിന്ന് 864 കോടിയുടെ ഓർഡർ

Posted on: August 26, 2015

L&T-Infra

ന്യൂഡൽഹി : എൽ & ടിക്ക് ഖത്തറിൽ നിന്ന് 864 കോടിയുടെ ഓർഡർ ലഭിച്ചു. എൽ & ടിയുടെ പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസ് വിഭാഗത്തിനാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌രാമാ) ൽ നിന്ന് കരാർ ലഭിച്ചത്.

രണ്ട് 400 കെവി സബ്‌സ്റ്റേഷനുകളുടെ വികസനവും നവീകരണവും ഒരു 132 കെവി സബ്‌സ്റ്റേഷന്റെ വിപുലീകരണം നാല് 66 കെവി സബ്‌സ്റ്റേഷനുകളുടെ നിർമാണം എന്നിവ കരാറിൽ ഉൾപ്പെടുന്നു.