ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: August 23, 2015

GoAir-999-offer-Big

മുംബൈ : ഗോ എയർ 999 രൂപ മുതൽ ആരംഭിക്കുന്ന ബേസ് ഫെയർ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ടാക്‌സുകളും സർചാർജുകളും ഓഫർ നിരക്കുകൾക്ക് പുറമെ നൽകണം.

ഓഫർ പ്രകാരം ഓഗസ്റ്റ് 25 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 സെപ്റ്റംബർ 15 മുതൽ 2016 മാർച്ച് 31 വരെയാണ് യാത്രാകാലവധി. 22 നഗരങ്ങളിലേക്കായി പ്രതിവാരം 950 ഫ്‌ളൈറ്റുകളാണ് ഗോ എയർ ഓപറേറ്റ് ചെയ്യുന്നത്.