ഓണം വിപണിയില്‍ വമ്പിച്ച ഓഫറുകളുമായി ലെനോവോ

Posted on: August 20, 2021

കൊച്ചി : ഓണവിപണി കയ്യടക്കാന്‍ വമ്പിച്ച വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് ആഗോള ടെക് ഭീമന്മാരായ ലെനോവോ. 11,089 രൂപയുടെ ലെനോവോ സേവനങ്ങള്‍ക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നല്‍കിയാല്‍ മതി. ഉത്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ അധിക വാറന്റി, മൂന്ന് വര്‍ഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്‌സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫര്‍. ഇക്കാലയളവില്‍ വാങ്ങുന്ന ലെനോവോ കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട് ഉപകരങ്ങള്‍ക്കുമാണ് ഈ ഓഫര്‍ പ്രയോജനപെടുത്താനാവുക.

ഏറ്റവും മികച്ച ഉപഭോക്താക്കള്‍ ഉള്ള വിപണിയാണ് കേരളം എന്നും, മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ലെനോവോ ഏറെ സന്തോഷിക്കുന്നു എന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കണ്‍സ്യൂമര്‍ വിഭാഗം തലവനായ വിജയ് ശര്‍മ്മ പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കിയാണ് ലെനോവോ ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടിരട്ടി വളര്‍ച്ച കമ്പനിക്ക് കൈവരിക്കാനായത് അതുകൊണ്ടാണ്. സാധാരണക്കാരന് ഉതകുന്ന വിലക്കിഴിവുകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താന്‍ ഈ ഉത്സവ കാലം തങ്ങള്‍ക്ക് പ്രചോദനമാണെന്നും വിജയ് ശര്‍മ്മ വ്യക്തമാക്കി.

നടപ്പ് പാദത്തില്‍ സംസ്ഥാനത്ത് നാല് എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് ലെനോവോ. നിലവില്‍ കേരളത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വ്യാപരത്തില്‍ രണ്ടാമതുള്ള ലെനോവോ പുതിയ സ്റ്റോറികളുടെ വരവോടെ ചില്ലറ വില്പന രംഗത്ത് മുന്നോട്ട് കുതിക്കാനുള്ള പദ്ധതിയിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തില്‍ പതിനാറ് സ്റ്റോറുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ വരിക.

 

TAGS: Lenovo |