ഡോ. ആസാദ് മൂപ്പൻ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Posted on: August 17, 2015

Azad-Moopen-with-Modi-Bigഅബുദാബി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മസ്ദാർസിറ്റിയിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച നിക്ഷേപ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

Azad-Moopen-with-PM-Big

ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾക്കുള്ള മികച്ച അവസരങ്ങളുണ്ട്. ആരോഗ്യമേഖലയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആശുപത്രികളും മെഡിക്കൽ സെന്ററുകളും മാത്രമല്ല മെഡിക്കൽ വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളിലും നിക്ഷേപവും സഹകരണവും ആവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.