ബംഗലുരു-മംഗലുരു സർവീസുമായി എയർ പെഗാസസ്

Posted on: August 11, 2015

Air-Pegasus-big

ബംഗലുരു : എയർ പെഗാസസ് 21 മുതൽ ബംഗലുരു – മംഗലുരു സർവീസ് ആരംഭിക്കുന്നു. ഹുബ്ലിയിലേക്കുള്ള പ്രതിദിന സർവീസുകൾ രണ്ടായി വർധിപ്പിക്കാനും പുതുതായി ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കാനും എയർ പെഗാസസ് തയാറെടുക്കുകയാണ്.

ഏപ്രിൽ രണ്ടാം വാരമാണ് എയർപെഗാസസ് ബംഗലുരു കേന്ദ്രമാക്കി സർവീസ് ആരംഭിച്ചത്. എടിആർ -72 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.